Posted On
date_range Updated On
date_range ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ടുപേരെ പട്ന എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍നിന്ന് പട്‌നയിലേക്കുള്ള ഇന്‍ഡിഗോ 6ഇ -6383 വിമാനത്തിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് സി.ഐ.എസ്.എഫിന്റെ സഹായത്തോടെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
മൂന്ന് പേര്‍ ചേര്‍ന്ന് മദ്യപിക്കുകയും വിമാന ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്ന. തുടര്‍ന്ന് ബഹളമുണ്ടാക്കിയതോടെ വിമാന ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. പട്നയിൽ വിമാനം ഇറങ്ങിയതും സി.ഐ.എസ്.എഫ് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്ത് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.