മുസ്​ലിം യുവാക്കളെ ക്രൂരമായി മർദിച്ച്​ വിഡിയോ പങ്കുവെച്ച്​ ഗോരക്ഷാ ഗുണ്ടകൾ; മർദനത്തിന്​ ഇരയാവർക്കെതിരെ പൊലീസ്​ കേസും

ആഗ്ര: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്​ലിം യുവാക്കൾക്ക്​ ​നേ​െര ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. അയൂബ്​ (40), മോസിം (23) എന്നിവരാണ്​ ആക്രമണത്തിന്​ ഇരയായതെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു. പിന്നാലെ ആരാധനസ്ഥലം കളങ്കപ്പെടുത്തിയെന്ന്​ ആരോപിച്ചും മൃഗങ്ങളെ ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി മുസ്​ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ്​ കേസെടുക്കുകയും ചെയ്​തു.നേരത്തേ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ മഥുരയിൽ മാംസ വിൽപനക്ക്​ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ചുവട്​ പിടിച്ചാണ്​ പൊലീസ്​ ഇരുവർക്കുമെതിരെ കേസെടുത്തത്​.


ബുധനാഴ്ചയാണ്​ മാംസം കൈയ്യിൽ വെച്ചെന്ന്​ ആരോപിച്ചാണ്​ ഹിന്ദുത്വഗ്രൂപ്പുകൾ യുവാക്കളെ ആക്രമിച്ചത്​. 15ഒാളം പേർ വരുന്ന സംഘമാണ്​ യുവാക്കളെ ആക്രമിച്ചത്​. തുടർന്ന്​ ഇതിന്‍റെ വിഡിയോ ഫേസ്​ബുക്കിൽ ലൈവായി പങ്കുവെക്കുകയും മറ്റുള്ളവരോട്​ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്​തു.


മാംസ നിരോധനം ഏർപ്പെടുത്തിയത്​ ലംഘിച്ചെന്ന്​ ആരോപിച്ചാണ്​ ഗോരക്ഷക്​ ദൾ ആളുകളെ ഒരുമിച്ച്​ കൂട്ടിയത്​. അയൂബിനും മോസിനുമൊപ്പം ഡ്രൈവറായി ബഹദുർ എന്നയാളുമുണ്ടായിരുന്നു. എന്നാൽ അയാൾ ഹിന്ദുവാണെന്നും തെറ്റുകാരനല്ലെന്നും ഗോരക്ഷ ദൾ മഥുര ജില്ല പ്രസിഡന്‍റ്​ സീതാറാം ശർമ പ്രതികരിച്ചു. പക്ഷേ പൊലീസ്​ ബഹദൂറിനെതിരെയും കേസെടുത്തിട്ടുണ്ട്​. 

Tags:    
News Summary - Two muslim men thrashed by cow vigilantes in Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.