Posted On
date_range Updated On
date_range രണ്ടു ജഡ്ജിമാർക്ക് ഹൈകോടതി ചീഫ്ജസ്റ്റിസായി സ്ഥാനക്കയറ്റം
ന്യൂഡൽഹി: ബോംബെ, ജമ്മു-കശ്മീർ ഹൈകോടതികളിലെ രണ്ടു മുതിർന്ന ജഡ്ജിമാർക്ക് ചീഫ്ജസ്റ്റിസായി സ്ഥാനക്കയറ്റം. ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് പ്രസൻ ബാലചന്ദ്ര വരാലെയെ കർണാടക ഹൈകോടതിയിലാണ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.
ജമ്മു-കശ്മീർ ഹൈകോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയെ അതേ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നൽകി. ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന പങ്കജ് മിത്തലിനെ രാജസ്ഥാൻ ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.