Posted On
date_range Updated On
date_range യു.എസിലെ അരിസോണയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
അരിസോണ: അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19), ഗൗതം പർസി (19) എന്നിവരാണ് മരിച്ചത്.
ഏപ്രിൽ 20ന് അരിസോണയിലെ ഫോണിക്സ് സിറ്റിയിലാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരീം നഗർ ജില്ലയിലെ ഹുസൂറബാദ് സ്വദേശിയാണ് നിവേശ്. ജാങ്കോൺ ജില്ലയിലെ ഗാൻപൂർ സ്വദേശിയാണ് ഗൗതം. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു.
അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അരിസോണ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.