Posted On
date_range Updated On
date_range ഉക്രെയിനിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു
ഹൈദരാബാദ്: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ഉക്രെയിനിലെ ബീച്ചിൽ മുങ്ങി മരിച്ചു. മെഡിക്കൽ വിദ്യാർഥികളായ ഹൈദരാബാദ് എൽ.ബി നഗർ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാർ എന്നിവരാണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് ബീച്ചിൽ വോളിബാൾ കളിക്കുന്നതിനിടെ ആയിരുന്നു അപകടം.
ഇരുവരും ഉക്രെയിനിലെ സപോറോസി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു. വോളിബാൾ കളിക്കുന്നതിനിടെ ബാൾ എടുക്കുവാനുള്ള ശ്രമത്തിൽ സുഹൃത്തുകളിൽ ഒരാൾ കടലിൽ വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിവകാന്തും അശോകും തിരയിൽപ്പെടുകയായിരുന്നു.
നാട്ടിൽ അവധിക്കാലം ചെലവഴിച്ച ശേഷം ഈ മാസമാണ് ഇരുവരും ഉക്രെയിനിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.