Posted On
date_range Updated On
date_range പുൽവാമയിൽ രണ്ട് ഹിസ്ബുൽ തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദികെള സ ൈന്യം വധിച്ചു. കൊല്ലപ്പെട്ട ഇർഫാൻ നൈറ, ഇർഫാൻ റാത്തർ എന്നിവരെയാണ് വധിച്ചത്. ഇരുവരും കശ്മീർ സ്വദേശികളാണ്.
2016 മുതൽ എ കാറ്റഗറി തീവ്രവാദികളിൽ ഉൾപ്പെട്ടയാളാണ് ഇർഫാൻ നൈറ. 2017 മുതൽ ഹിസ്ബുൽ മുജാഹിദ്ദീൻ സംഘടനയിൽ റാത്തർ സജീവമായിരുന്നു.
ദ്രാബ്ഗാം ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ സൈന്യം പ്രദേശം വളയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയും സൈന്യത്തിെൻറയും സി.ആർ.പി.എഫിെൻറയും പൊലീസിെൻറയും സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.