കടുത്ത ക്രൂരത; ഓക്സിജൻ സിലിണ്ടറിന് പകരം രോഗികൾക്ക് അഗ്നിശമന സിലിണ്ടർ നൽകി തട്ടിപ്പ്, രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുന്ന കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടറിന് പകരം അഗ്നിശമന സിലിണ്ടർ നൽകി തട്ടിപ്പ് നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വൻ തുക ഈടാക്കിയാണ് തട്ടിപ്പുകാർ ഓക്സിജൻ സിലിണ്ടറെന്ന് വിശ്വസിപ്പിച്ച് തീയണക്കാൻ ഉപയോഗിക്കുന്ന ഉപകരണം നൽകിയത്. ഡൽഹിയിലെ ദ്വാരക മേഖലയിലാണ് സംഭവം.

10,000 രൂപ ഈടാക്കിയാണ് തട്ടിപ്പുകാർ സിലിണ്ടർ വിറ്റത്. അശുതോഷ് ചൗഹാൻ (19), ആയുഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വിൽക്കാൻ ഒരുക്കിവെച്ച അഞ്ച് അഗ്നിശമന ഉപകരണം കൂടി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സ ലഭിക്കാത്ത ഒരു കോവിഡ് രോഗിക്കാണ് പ്രതികൾ അഗ്നിശമന ഉപകരണം ഓക്സിജൻ സിലിണ്ടറാണെന്ന് വിശ്വസിപ്പിച്ച് നൽകിയത്. തട്ടിപ്പ് മനസിലായ രോഗിയുടെ ബന്ധു പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടി. കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന നിലവിലെ സാഹചര്യം മുതലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two held for cheating Covid patients by delivering fire extinguishers instead of oxygen cylinders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.