Posted On
date_range Updated On
date_range ട്രെയിനിന് മുന്നിൽ സെൽഫി; യുവാക്കൾക്ക് ദാരുണാന്ത്യം
പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി രുദ്രാപൂരിലെ ശാന്തി വിഹാർ കോളനിയിലെ റെയിൽവേ ക്രോസിംഗിലാണ് സംഭവം. റെയിൽവേ ക്രോസിംഗിൽ നിൽക്കെ എത്തിയ ട്രെയിനിന് മുന്നിൽനിന്ന് സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അൽമോറ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ലോകേഷ് ലോഹ്നി (35), മനീഷ് കുമാർ (25) എന്നിവർ. ഇരുവരും 31ാം പി.എ.സിയിലെ കോൺസ്റ്റബിളായ തങ്ങളുടെ അടുത്ത ബന്ധു ലക്ഷ്മിയെ കാണാൻ വെള്ളിയാഴ്ച വന്നിരുന്നുവെന്ന് സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്പെക്ടർ സതീഷ് കപ്ഡി പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.