ഡൽഹിയിലെ ഹോട്ടലിൽ തീപിടിത്തം; രണ്ടുമരണം

ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു തീപിടിത്തം.

തീപിടിത്ത വിവരം അറിഞ്ഞ്​ രാവിലെ 7.40ഓടെ ഫയർഫോഴ്​സ്​ അധികൃതരെത്തുകയായിരുന്നു. നാലുനിലയിലായാണ്​ ഹോട്ടലിന്‍റെ പ്രവർത്തനം. എ​ട്ടോളം ഫയർഎൻജിനുകളെത്തിയാണ്​ തീയണച്ചത്​.

തീ അണക്കാനുള്ള പരിശ്രമം മണി​ക്കൂറുകളോളം നീണ്ടു. ഹോട്ടലിനകത്തുനിന്ന്​ രണ്ടു മൃതദേഹങ്ങളും അധികൃതർ കണ്ടെടുത്തു. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Two dead in Dwarka hotel fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.