റായ്പൂർ: സഹോദരങ്ങളുൾപ്പെടെ മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഇരകളിലൊരാളുടെ സുഹൃത്തിനെ സംഘം സഹായത്തിനായി വിളിച്ചിരുന്നുവെന്നും ഇയാളും ഇരയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
15നും 17നും ഇടയിൽ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്നംഗ സംഘം പെൺകുട്ടികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിയ ശേഷം സർഗുജ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ മദ്യം ചേർത്ത പാനീയങ്ങൾ കുട്ടികൾക്ക് നൽകി. ഇതോടെ അബോധാവസ്ഥയിലായ പെൺകുട്ടികളെ കാട്ടിനുള്ളിലെത്തിച്ചായിരുന്നു അതിക്രമം. പിന്നാലെ കുട്ടികളെ സംഘം പത്തൽഗാവിലെ ബസ് സ്റ്റാൻഡിൽ ഇറക്കിവിടുകയുമായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോയും പ്രകാരം പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ആൺകുട്ടികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.