വടക്ക​െൻറ ബി.ജെ.പി വിരുദ്ധ ട്വീറ്റുകൾ കുത്തിപ്പൊക്കി സൈബർ ലോകം

ന്യൂഡൽഹി: മുൻ കോൺഗ്രസ്​ വക്​താവ്​ ടോം വടക്കൻ ബി.ജെ.പിയിലേക്ക്​ പോയത്​ രാജ്യത്ത്​ വലിയ ചർച്ചയായ സാഹചര്യത്ത ിൽ ട്വിറ്ററിൽ ഇരുപാർട്ടിക്കാരും തമ്മിൽ പോര്​ തുടരുകയാണ്​. പുൽവാമ ആക്രമണത്തിൽ കോൺഗ്രസി​​​​​െൻറ നിലപാടിൽ പ് രതിഷേധിച്ചാണ്​ താൻ പാർട്ടി വിടുന്നതെന്ന്​ വടക്കൻ പറഞ്ഞിരുന്നു.

എന്നാൽ പുൽവാമ ആക്രമണത്തിന്​ ശേഷം വടക്കൻ ട ്വിറ്ററിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്​ ഇട്ട ട്വീറ്റുകൾ ഇപ്പോൾ​ ചിലർ കുത്തിപ്പൊക്കിയിരിക്കുകയാണ്. വടക്കൻ ഏറ ്റവും അവസാനം ബി.ജെ.പിക്കെതിരെ ട്വീറ്റുമായി എത്തിയത്​ മാർച്ച്​ ആറിനായിരുന്നു​. ബി.ജെ.പിക്കാർ കള്ളം പറയുന്നവരാണ െന്നായിരുന്നു അന്ന്​ വടക്കൻ പറഞ്ഞത്​. ഉത്തർ പ്രദേശിലെ സാധാരണക്കാർക്ക്​ ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും കള്ളങ്ങളെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയിലേക്ക്​ ചേക്കേറുന്നതിന്​ മുമ്പ്​ ട്വീറ്റുകളെല്ലാം നീക്കം ചെയ്യാനുള്ള ബുദ്ധിയെങ്കിലും ടോം വടക്കൻ കാണിക്കണമായിരുന്നുവെന്ന്​ ട്വിറ്ററാട്ടികൾ പരിഹസിച്ചു. ഏറ്റവും കുറഞ്ഞത്​ ട്വിറ്റിൽ നൽകിയ പ്രൊഫൈൽ വിവരങ്ങൾ എങ്കിലും മാറ്റാമായിരുന്നുവെന്നും ചിലർ പറഞ്ഞു. ‘ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങൾ ചെയ്​ത കുറ്റകൃത്യങ്ങൾ എല്ലാം വ്യത്തിയാക്കപ്പെടും എന്ന ട്വീറ്റാണ്​ ഏറ്റവും കൂടുതൽ പ്രചാരണം നേടിയത്​. ഒരു പാർട്ടിയിൽ നിന്ന്​ മറ്റൊരു പാർട്ടിയിലേക്ക്​ പോകുന്നവരെ പരിഹസിച്ച്​ ഇട്ട ആ ട്വീറ്റാണ്​ സൈബർ ലോകം കൂടുതൽ ആഘോഷമാക്കിയത്​.

അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ പ്രചാരണത്തിന്​ എത്തിയ സമയത്ത്​ തന്നെയുള്ള മുൻ വക്താവി​​​​​െൻറ കൂട്​മാറ്റം കോൺഗ്രസിനെതിരെ രാഷ്​ട്രീയായുദ്ധമാക്കാനുള്ള തയാറെടുപ്പിലാണ്​ ബി.ജെ.പി. കോൺഗ്രസിൽ നിലനിൽക്കുന്ന കുടുംബ രാഷ്​ട്രീയവും ത​​​​​െൻറ പാർട്ടി വിടലിന്​ കാരണമായിട്ടുണ്ടെന്ന്​ ടോം വടക്കൻ പറഞ്ഞു. ഉപയോഗ ശേഷം വലിച്ചെറിയുന്ന സ്വഭാവമാണ്​ കോൺഗ്രസിനുള്ളതെന്നും വടക്കൻ ആരോപിച്ചിരുന്നു. എന്നാൽ വടക്ക​​​​​െൻറ നീക്കത്തെ കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ്​ കോൺഗ്രസ്​.

Tags:    
News Summary - Twitter Digs Up tom vadakkans Anti-BJP Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.