Posted On
date_range Updated On
date_range ഇരട്ട പെൺകുട്ടികൾക്ക് ഏക വരനായി ബാല്യകാല സുഹൃത്ത്; ഒരുമിച്ച് താലിചാർത്തി ഇരുവരും
മുംബൈ: ചെറുപ്പകാലംമുതലേയുള്ള സുഹൃത്തിനെ വിവാഹം കഴിച്ച് ഇരട്ടകളായ പെൺകുട്ടികൾ. ഐ.ടി എന്‍ജിനിയര്‍മാരായ ഇരട്ട പെൺകുട്ടികളാണ് സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ചത്. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിങ്കി, റിങ്കി എന്നീ യുവതികളാണ് അത്യപൂര്‍വമായ തീരുമാനമെടുത്തത്. സോളാപുറിലെ അക്ലുജ് ഗ്രാമത്തിലാണ് വിവാഹചടങ്ങ് നടന്നത്. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും വിവാഹം കഴിച്ചത്. പിതാവ് മരിച്ചശേഷം യുവതികളും അമ്മയും വീട്ടില്‍തനിച്ചായിരുന്നുവെന്ന് മാഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പെൺകുട്ടികളുടെ അസുഖബാധിതയായ അമ്മയെ ആശുപത്രിയിൽ അതുലിന്റെ കാറിൽ നിരന്തരം കൊണ്ടുപോകുന്നതിനിടയിലാണ് ഇരുവരും അതുലുമായി കൂടുതൽ അടുക്കുന്നത്. അത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.