Posted On
date_range Updated On
date_range ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു; മൂന്നു ബി.ജെ.പിക്കാർ അറസ്റ്റിൽ
കല്യാനി: പശ്ചിമ ബംഗാളിൽ േബ്ലാക്ക് പഞ്ചായത്ത് സമിതി അംഗമായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ മനോരഞ്ജൻ പത്രയാണ് കൊല്ലപ്പെട്ടത്. തൃണമൂൽ ഓഫിസിനു മുന്നിൽ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ്ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് സുഖേന്ദു ഹിര അറിയിച്ചു.
അതേസമയം, നദിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷത്തിനിടെ വാഹനങ്ങൾ തകർത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പിക്കാർ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ തമ്മിൽ വ്യാപക സംഘർഷമാണ് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.