image for representation purpose only

ജെല്ലിക്കെട്ടിന്​ കൊണ്ടുവന്ന കാളയുടെ കുത്തേറ്റ്​ ഉടമ മരിച്ചു

ചെ​ന്നൈ: തി​രു​ച്ചി തി​രു​വെ​റു​മ്പൂ​രി​നു​സ​മീ​പം സൂ​രി​യൂ​രി​ൽ ജെ​ല്ലി​ക്കെ​ട്ടി​ന്​ കൊ​ണ്ടു​വ​ന്ന കാ​ള​യു​ടെ കു​ത്തേ​റ്റ്​ ഉ​ട​മ മ​രി​ച്ചു. തി​രു​ച്ചി ​ശ്രീ​രം​ഗം മീ​നാ​ക്ഷി സു​ന്ദ​ര​മാ​ണ്​ (30) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ജെ​ല്ലി​ക്കെ​ട്ട്​ മൈ​താ​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ കാ​ള ആ​ക്ര​മി​ച്ച​ത്. വ​യ​റി​ന്​ കു​ത്തേ​റ്റ മീ​നാ​ക്ഷി സു​ന്ദ​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും​വ​ഴി​ മ​രി​ച്ചു. അ​തി​നി​ടെ, ജെ​ല്ലി​ക്കെ​ട്ടി​ൽ 52 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ത്തു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

486 കാ​ള​ക​ളാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. പാ​ല​മേ​ട്​ ജെ​ല്ലി​ക്കെ​ട്ടി​ൽ 30ല​ധി​കം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച അ​വ​നി​യാ​പു​ര​ത്ത്​ ജെ​ല്ലി​ക്കെ​ട്ട്​ കാ​ണാ​നെ​ത്തി​യ 19കാ​ര​ൻ കാ​ള​യു​ടെ കു​ത്തേ​റ്റ്​ മ​രി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ്ര​സി​ദ്ധ​മാ​യ അ​ല​ങ്കാ​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ട്. 

Tags:    
News Summary - Trichy jallikattu Bull gores its owner to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.