Posted On
date_range Updated On
date_range ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്
ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ വികാരാബാദ് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കർണാടകയിലെ റായ്ച്ചൂർ സ്വദേശി സതീഷാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കോച്ചിൽ നിന്നും കൈവിട്ട് പോയതാണ് അപകടത്തിന് കാരണമായത്. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ ഉടനടി യുവാവിനെ രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം തകർത്താണ് ഇയാളെ രക്ഷപ്പെടുത്തിയത്. പിന്നാലെ സതീഷിനെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.