ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് വിളിച്ച യോഗം ബഹിഷ്കരിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ. ട്രേഡ് യൂനിയനുകൾക്ക് സംസാരിക്കാൻ മൂന്നു മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. ഇത്തരം വില കുറഞ്ഞ തമാശയുടെ ഭാഗമാകാൻ താൽപര്യമില്ല. നവംബർ 28ന് ധനമന്ത്രി വിളിച്ച ബജറ്റിന് മുന്നോടിയായുള്ള വിഡിയോ കോൺഫറൻസ് ബഹിഷ്കരിക്കുകയാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ വ്യക്തമാക്കി.
തീരുമാനം പുനഃപ്പരിശോധിച്ച്,വിഡിയോ കോൺഫറൻസ് മുഖാന്തരമല്ലാതെ യോഗം നടത്തണമെന്നും യൂനിയനുകൾക്ക് ആവശ്യമായ സമയം അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങി 10 സംഘടനകളുടെ സംയുക്ത കത്തിലാണ് ബഹിഷ്കരണം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.