Posted On
date_range Updated On
date_range ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ സർവിസുകളിൽ മാറ്റം
പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അറിയിച്ചു. ജൂലൈ 24, 28 തീയതികളിൽ ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ- ബംഗളൂരു ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി പോത്തന്നൂർ ജങ്ഷനിൽ നിന്ന് ഇരുഗൂർ വഴി തിരിച്ചുവിടും.
പോത്തന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിൻ നമ്പർ 06805 കോയമ്പത്തൂർ ജങ്ഷൻ -ഷൊർണൂർ ജങ്ഷൻ മെമു ജൂലൈ 24, 28 തീയതികളിൽ കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി 12.05 പോത്തന്നൂരിൽനിന്ന് ഷൊർണൂരിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.