ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി വിമർശനം ഉന്നയിച്ചുവെന്ന് ദ പ്രിന്‍റ് റിപ്പോർട്ട് ചെയ്യുന്നു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ ഭല്ല, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ, ഫാർമ സെക്രട്ടറി എസ്. അപർണ, നീതി ആയോഗ് അംഗം വി.കെ പോൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
കഴിഞ്ഞ തവണ നമുക്ക് പി.പി.ഇ കിറ്റുകളോ മാസ്കോ ഉണ്ടായിരുന്നില്ല. എന്നാൽ, ഈ വെല്ലുവിളികളെ നാം മറികടന്നു. പി.പി.ഇ, കിറ്റുകളും മാസ്കും വെന്‍റിലേറ്റുകളും നിർമിച്ചു. എന്നാൽ, ഇത്തവണ നാം കുറച്ച് കൂടി മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.