Posted On
date_range Updated On
date_range ലൈംഗിക പീഡന പരാതി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അധ്യാപകന് നിർബന്ധിത വിരമിക്കൽ
ബംഗളൂരു: ഗവേഷക വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അധ്യാപകന് നിർബന്ധിത വിരമിക്കൽ. സീനിയർ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി ഗവേഷക വിദ്യാർഥി ഇൻസ്റ്റിറ്റ്യൂട്ടിലെ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് പരാതി നൽകുകയായിരുന്നു. സംഭവം അന്വേഷിച്ച സമിതി പരാതി സത്യമാണെന്ന കണ്ടെത്തുകയും അധ്യാപകനെതിരെ നടപടിക്ക് ശിപാർശ ചെയ്യുകയുമായിരുന്നു.
സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഭരണസമിതി അധ്യാപകെൻറ നിർബന്ധിത വിരമിക്കൽ ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുമോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.