ന്യൂഡൽഹി: സമ്പന്നർ മാത്രമുള്ള കേരളത്തിലേക്ക് പ്രളയ ദുരിതാശ്വാസം നൽകരുതെന്ന് ശബ്ദസന്ദേശം പ്രചരിപ്പിച്ച നരേന്ദ്ര മോദിയുടെ ഹൈദരാബാദിലെ സോഷ്യൽ മീഡിയ പ്രചാരകൻ സുരേഷ് കൊച്ചാട്ടിൽ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന ശബ്ദരേഖ വാട്സ്ആപ്പിൽ പ്രചരിപ്പിച്ച തനിക്ക് ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുരേഷ് കൊച്ചാട്ടിലിെൻറ ഹരജി. സുരക്ഷക്കായി നിർദേശം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വേണമെങ്കിൽ സുരേഷിന് പൊലീസിനെ സമീപിക്കാമെന്ന് കൂട്ടിച്ചേർത്തു.
തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നൽകണമെന്നായിരുന്നു സുരേഷിെൻറ ആവശ്യം. സമ്പന്നരുള്ള കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട സുരേഷ് ആർ.എസ്.എസിെൻറ സേവാഭാരതി മുഖേന സാമ്പത്തിക സഹായം ചെയ്താൽ മതിയെന്നും ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.