Posted On
date_range Updated On
date_range ബലാത്സംഗകേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ്
തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ ബലാത്സംഗകേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു.
ബൈക്കില്‍ നിന്നും നാടന്‍ തോക്കെടുത്ത് പൊലീസിന് നേരേ വെടിവെക്കാനാണ് ഇരുവരും ശ്രമിച്ചത്. ഇതോടെയാണ് ഇരുവരുടേയും കാലിന് നേരേ പൊലീസ് വെടിവെച്ചത്. നിരവധി പീഡനക്കേസുകളിലെ പ്രതിയാണ് ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.