അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ദി​ന​ക​ര​െൻറ പ​ത്രി​ക സ്വീ​ക​രി​ച്ചു

ചെന്നൈ: അഭ്യൂഹങ്ങൾക്കിടെ അണ്ണാ ഡി.എം.കെ ശശികല വിഭാഗം സ്ഥാനാർഥി ടി.ടി.വി. ദിനകര​െൻറ നാമനിർേദശ പത്രിക വരണാധികാരി അംഗീകരിച്ചു.  നികുതി വെട്ടിച്ചുള്ള  അനധികൃത പണമിടപാട്, കള്ളപ്പണം െവളുപ്പിക്കൽ കേസുകളിൽ ദിനകരനെതിരെ കോടതിയിൽ വിചാരണ നടക്കുന്നതും വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിന് 28 കോടി രൂപ  പിഴയടച്ചതും ചൂണ്ടിക്കാട്ടി പത്രിക സ്വീകരിക്കരുതെന്ന് ഡി.എം.കെ സ്ഥാനാർഥി മരുതുഗണേഷ് കമീഷന് പരാതി നൽകിയിരുന്നു. 

സിംഗപ്പൂർ പൗരത്വം സംബന്ധിച്ച സംശയങ്ങളും പ്രതിപക്ഷം കമീഷന് മുന്നിൽ ഉയർത്തി. നാമനിർേദശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കവെ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ സ്ഥാനാർഥി പരാതിയുമായി രംഗത്തെത്തുന്നത്. ആരോപണങ്ങളെത്തുടർന്ന്  ദിനകരനിൽനിന്നു കമീഷൻ വിശദീകരണം േതടി.

തുടർന്ന്  പരാതികൾ തള്ളി ദിനകര​െൻറ നാമനിർദേശപത്രിക വരണാധികാരി പ്രവീൺ പി. നായർ അംഗീകരിക്കുകയായിരുന്നു. ദിനകര​െൻറ പത്രിക തള്ളുെമന്ന് സംബന്ധിച്ച് അഭ്യൂഹങ്ങളും ശശികലപക്ഷത്തെ സമ്മർദത്തിലാക്കിയിരുന്നു.  പത്രിക സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവർത്തകനായ ജോസഫ്  നൽകിയ െപാതുതാൽപര്യഹരജി മദ്രാസ് ൈഹകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Tags:    
News Summary - tn election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.