കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാറിനെതിരെ കൊൽക്കത്തയിലും ഹൗറയിലും ബി.ജെ.പി നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിനുപിന്നാലെ ബി.ജെ.പി പ്രവർത്തകർക്കെതിരെ തൃണമൂൽ മന്ത്രി നടത്തിയ പരാമർശം വിവാദമായി.
ടി.എം.സി പ്രവർത്തകർ കൈയിൽ വള ധരിച്ച് നടക്കുന്നവരല്ലെന്നും ഞങ്ങളിൽ ഒരുത്തനെ തൊട്ടാൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചിരിക്കുമെന്നും വടക്കൻ ബംഗാൾ വികസനകാര്യ മന്ത്രി ഉദയൻ ഗുഹ വ്യക്തമാക്കി. ചൊവ്വാഴ്ച സിതാൽകുചിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് ഗുഹയുടെ പരാമർശം.
കൂച്ച് ബിഹാർ ജില്ലയിലെ ദിൻഹത മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് ഉദയൻ ഗുഹ. വിഡ്ഢികളുടെ ഭാഷ സംസാരിക്കുന്ന ടി.എം.സി നേതാക്കളിൽനിന്ന് ഇത്തരം മോശം പ്രസ്താവനകൾ വന്നതിൽ അത്ഭുതമില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു.
ടി.എം.സിയുടെ പൊള്ളത്തരങ്ങൾ പുറത്തുവരുംതോറും നിരാശമൂലം നേതാക്കൾ ഇത്തരം പ്രസ്താവനകളുമായി രംഗത്തെത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.