Posted On
date_range Updated On
date_range രണ്ട് തൃണമൂൽ എം.പിമാർ ബി.ജെ.പിയിൽ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാക്കളും എം.പിമാരുമായ രണ്ടുപേർ ബി.ജെ.പിയിൽ. അർജുൻ സിങ്, ദിബ്യേന്ദു അധികാരി എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. സിങ് ബരക്പുർ മണ്ഡലത്തിലെ എം.പിയാണ്. അധികാരി താംലുകിനെ പ്രതിനിധാനംചെയ്യുന്നു. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. സിങ് 2019ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് ബരക്പുരിൽ തൃണമൂൽ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 2022ൽ വീണ്ടും തൃണമൂലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.