പത്ത് സെക്കന്‍റിലധികം ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഒരു വാഹനത്തിന് 10 സെക്കന്‍റിലധികം കാത്തുനിൽക്കേണ്ടി വരരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയത്. ദേശീയപാതകളിൽ ഉൾപ്പടെ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും ഈ നിർദേശം പാലിക്കപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.

ടോൾ പ്ലാസകളിൽ 100 മീറ്ററിൽ കൂടുതൽ ദൈർഘ്യത്തിൽ വാഹനങ്ങളുടെ നിര ഉണ്ടാകരുത്. ടോൾ ബൂത്തിൽ നിന്നും 100 മീറ്ററിൽ കൂടുതൽ നീളത്തിൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ അടക്കാതെ വാഹനങ്ങളെ കടത്തിവിടണമെന്ന നിയമം നിലവിലുണ്ട്. വാഹനങ്ങൾക്ക് ഇത് തിരിച്ചറിയാനായി ടോൾ ബുത്തിൽ നിന്നും 100 മീറ്റർ ദൂരത്തിൽ മഞ്ഞ നിറത്തിൽ വര രേഖപ്പെടുത്തണമെന്നും നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ടോൾ പ്ലാസകളിലെ വാഹനകുരുക്ക് കുറക്കുന്നതിനും സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് അതോറിറ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. 

Tags:    
News Summary - Time at toll plazas should not exceed 10 seconds, says NHAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.