രാജസ്ഥാനിൽ 16കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു

ജയ്പൂർ: രാജ്സ്ഥാനിൽ 16കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന് ക്രൂരത. ബാർമർ ജില്ലയിലാണ് സംഭവം. വീടിന് പിറകിലെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ അയൽവാസികളായ രണ്ടു യുവാക്കളെ കാണാനില്ലെന്നും ഇവർക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം കഴുത്ത് അറുത്ത നിലയിലായിരുന്നെന്ന് ബാർമർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ സംഭവത്തിൽ കർശന നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.