കശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തു മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ വിദൂര ഗ്രാമത്തിൽ കൗമാരക്കാരായ മൂന്ന് സഹോദരിമാർ വീടിന് തീപിടിച്ച് വെന്തു മരിച്ചു. ഉഖ്റാൽ ബ്ലോക്കിലെ ധൻമാസ്ത-തജ്നിഹാൽ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ബിസ്മ (18), സൈക്ക (14), സനിയ (11) എന്നീ പെൺകുട്ടികളാണ് മരിച്ചത്. മൂന്നു നിലയുള്ള വീടിനാണ് തീപിടിച്ചത്. വീടിന്‍റെ ഏറ്റവും മുകൾ നിലയിൽ ഉറക്കത്തിലായിരുന്നു മൂവരും.

തീ വീടിനെ ആകെ മൂടിയപ്പോൾ ഇവരെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ല. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നലിയിൽ അഗ്നിരക്ഷ സേന പിന്നീട് കണ്ടെടുത്തു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Tags:    
News Summary - three Teen Sisters Burnt Alive In Fire In Jammu And Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.