Posted On
date_range Updated On
date_range കടിച്ച പാമ്പിന്റെ തല കടിച്ചുകീറി വിഡിയോ പ്രദർശിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: കടിച്ച പാമ്പിന്റെ തല കടിച്ചുകീറി വിഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ റാണിപേട്ടിലാണ് സംഭവം. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് പിടിയിലായത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പരിസ്ഥിതി പ്രവർത്തകർ വന്യജീവി ക്രൈം കൺട്രോൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. പാമ്പ് തന്റെ കൈയിൽ കടിച്ചെന്നും അതിന്റെ പ്രതികാരമായാണ് പാമ്പിനെ കടിക്കുന്നതെന്നും മോഹൻ വിഡിയോയിൽ പറയുന്നുണ്ട്. പാമ്പിനെ വെറുതെ വിടാൻ മറ്റു രണ്ടുപേരും ആവശ്യപ്പെട്ടിട്ടും മോഹൻ വിസമ്മതിക്കുകയായിരുന്നു. എന്നാൽ, പാമ്പിന്റെ വേർപ്പെട്ട തലയുടെ ദൃശ്യങ്ങൾ കാണിക്കുമ്പോൾ മൂവരും ചിരിക്കുന്നതും വിഡിയോയിലുണ്ട്. പ്രതികൾക്കെതിരെ മൃഗപീഡനം, വന്യമൃഗത്തെ കൊലപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.