നാഷനൽ കോൺഫറൻസിന് മൂന്ന് രാജ്യസഭ സീറ്റ്

ശ്രീനഗർ: ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ് മൂന്നും ബി.ജെ.പി ഒന്നും വീതം രാജ്യസഭ സീറ്റുകളിൽ ജയിച്ചു. ജയിക്കാനുള്ള അംഗസംഖ്യ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിൽ ബി.ജെ.പി നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.

28 നിയമസഭാംഗങ്ങൾ മാത്രമുള്ള ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ സത് ശർമക്ക് 32 വോട്ടുകൾ കിട്ടി. ഇതോടെ ആരാണ് കൂറുമാറി വോട്ടുചെയ്തതെന്ന ചർച്ച സജീവമായി. നാഷനൽ കോൺഫറൻസിൽനിന്ന് ആരും കൂറുമാറിയില്ലെന്നും മറ്റു പാർട്ടികളിൽനിന്നാണ് കൂറുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു.

മുന്‍ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് അഹ്മദ് കിച്ച്‌ലു, പാര്‍ട്ടി ട്രഷറർ ഗുര്‍വീന്ദര്‍ സിങ് ഒബ്‌റോയ് എന്നിവരാണ് നാഷനൽ കോൺഫറൻസ് ടിക്കറ്റിൽ വിജയിച്ചത്. 22 വോട്ട് മാത്രം നേടിയ നാഷനൽ കോൺഫറൻസ് സ്ഥാനാർഥി ഇംറാൻ നബിക്ക് വിജയിക്കാനായില്ല.

Tags:    
News Summary - Three Rajya Sabha seats for National Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.