Posted On
date_range Updated On
date_range വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർഭയ പ്രതികൾ രാജ്യാന്തര കോടതിയിൽ
ന്യൂഡൽഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. പ്രതികളായ അക്ഷയ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരാണ് രാജ്യാന്തര കോടതിയെ സമീപിച്ചതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
മാർച്ച് 20ന് രാവിലെ 5.30ന് പ്രതികളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നു. രാഷ്ട്രപതി ദയാഹരജി തള്ളിയതുൾപ്പടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെയാണ് പ്രതികൾ രാജ്യാന്തര കോടതിയെ സമീപിച്ചത്.
പ്രതികളിലൊരാളായ മുകേഷ് കുമാർ സിങ് വീണ്ടും തിരുത്തൽ ഹരജിക്ക് അനുമതി തേടി നൽകിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.