ജമ്മുകശ്​മീരിൽ ഏറ്റുമുട്ടൽ: മൂന്ന്​ ഹിസ്​ബുൽ തീവ്രവാദികളെ വധിച്ചു

ന്യൂഡൽഹി: സൗത്ത്​ കശ്​മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഷ ോപ്പിയാനിലെ വാഞ്ചി ​​ഗ്രാമത്തിൽ തിങ്കളാഴ്​ച പുലർച്ചെയാണ്​ ഏറ്റുമുട്ടലുണ്ടായത്​.

ഹിസ്​ബുൽ മുജാഹിദ്ദീൻ തീവ്രവാദികളാണ്​ കൊല്ലപ്പെട്ടതെന്ന്​ സേനാ വൃത്തങ്ങൾ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന്​ പൊലീസും 55 രാഷ്​ട്രീയ റൈഫിളും സംയുക്തമായാണ്​ തെരച്ചിൽ നടത്തിയത്​. വാഞ്ചിയിലെ വീട്ടിൽ തമ്പടിച്ച തീവ്രവാദികൾ പ്രദേശം വളഞ്ഞ സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ വെടിവെപ്പിലാണ്​ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടത്​.

കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഷോപ്പിയാൻ സ്വദേശികളാണ്​. സൈനാപൂർ സ്വദേശിയായ ആദിൽ ശൈഖിനെയും ഉർപുര സ്വദേശി വസീം വാനിയെയുമാണ്​ തിരിച്ചറിഞ്ഞത്​​. 2018ൽ ശ്രീനഗറിൽ നിന്നും ആയുധം തട്ടിയെടുത്ത കേസിലെ പ്രതിയാണ്​ ആദിൽ ശൈഖ്​. കൊല്ലപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    
News Summary - Three militants gunned down in J&K's Shopian in an encounter -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.