100കോടിയുടെ ഹെറോയിനും 1.34 കോടി രൂപയുമായി മൂന്ന്​ ലഷ്​കർ ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്​മീരിലെ ഹന്ദ്​വാരയിൽ വൻ മയക്കുമരുന്ന്​ ശേഖരവും 1.34 കോടി രൂപയുടെ കറൻസിയുമായി മൂന്ന്​ ലഷ്​കറെ ത്വയ്യിബ ഭീകരരെ പൊലീസ്​ പിടികൂടി. 

ഇവരിൽ നിന്നും പിടിച്ചെടുത്ത 21കിലോഗ്രാം ഹെറോയിനും 1.34 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടുകെട്ടിയതായി ഹന്ദ്​വാര പൊലീസ്​ സൂപ്രണ്ട്​ ജി.വി. സുദീപ്​ ചക്രവർത്തി പറഞ്ഞു. അന്താരാഷ്​ട്ര മാർക്കറ്റിൽ 100 കോടിയിലധികം വിലവരുന്ന ഉന്നത നിലവാരത്തിലുള്ള ഹെറോയിനാണ്​ ഇവരിൽ നിന്നും പിടിച്ചെടുത്തത്​. പണം എണ്ണുന്ന മെഷീനും ഇവരിൽ നിന്നും കണ്ടുകെട്ടി​.  

മയക്കുമരുന്ന്​ കള്ളക്കടത്തുകാരനായ ഇഫ്​തിഖാർ ഇന്ദ്രാബിയാണ്​ പിടിയിലായവരിലെ പ്രധാനി. ​ഇഫ്​തിഖാറിൻെറ മരുമകനായ മോമിൻ പീറും ഇഖ്​ബാലു​ൽ ഇസ്​ലാമുമാണ്​ പിടിയിലായ മറ്റ്​ രണ്ടുപേർ. സംഭവത്തിൽ കൂടുതൽ അറസ്​റ്റ്​ ഉടൻ ഉണ്ടാകുമെന്ന്​ സുദീപ്​ പറഞ്ഞു. 

കശ്​മീരിലെ ലഷ്​കർ ഭീകരർക്ക്​ സാമ്പത്തിക സഹായം നൽകാനാണ്​​ ഇവർ മയക്കുമരുന്ന്​ കള്ളക്കടത്ത്​ നടത്തുന്നതെന്നും​ ഭീകര പ്രവർത്തനങ്ങൾക്ക്​ വിത്തിടുന്ന വൻ ഹവാല റാക്കറ്റാണിതെന്നും പൊലീസ്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Three LeT Terrorists Arrested, Heroin Worth Rs 100 Crore, 1.3 Crore Cash Seized-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.