ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

ഭോപാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പ്രത്യേക സായുധ സേന (സാഫ്) ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. 26 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരു ജവാന് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

സിയോനി-മണ്ട്ല സംസ്ഥാന പാതയിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മണ്ട്ലയിൽ നിന്നും പാണ്ഡുർനയിലേക്ക് വരികയായിരുന്ന പ്രത്യേക സായുധ സേന ജവാന്മാർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കനയ്യ ജസ്വാനി (75), നിക്ലേഷ് ജസ്വാനി (45), ഡ്രൈവർ പുരുഷോത്തം മഹോബിയ (37) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂവരും മണ്ട്ല സ്വദേശികളാണ്. കാറിലുണ്ടായിരുന്ന പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ജവാന്മാർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞതോടെയാണ് 26 ജവാന്മാർക്ക് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.

Tags:    
News Summary - Three killed, 26 injured as bus carrying SAF jawans collides with car in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.