ബറോഡയിൽ മൂന്നു സൈനികർക്ക് കോവിഡ്; മഹാരാഷ്​ട്രയിൽ മന്ത്രിക്ക് വൈറസ് ബാധ​

ബറോഡ / മുംബൈ: ഗുജറാത്തിലെ ബറോഡയിൽ മൂന്നു സൈനികർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൈനികരുടെ ഇടപഴകിയ 28 പേരെ ക് വാറന്‍റൈനിലാക്കിയെന്നും റിപ്പോർട്ട്. എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ സൈനികർ പോയിരുന്നു. ഇവിടെ നിന്നാകാം വൈറസ് വ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഗുജറാത്തിൽ പുതിയ 217 കേസുകൾ ഉൾപ്പെടെ 2,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പതു പേർ മരിച്ചു.

അതേസമയം, മഹാരാഷ്​ട്രയിലെ വീട്​ നിർമാണ വകുപ്പ്​ മന്ത്രി എൻ.സി.പിയിലെ ജിതേന്ദ്ര ഒൗഹാദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. 15 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം താനെയിലെ സ്വകാര്യ ആശുപത്രിയിൽ സ്വയം പ്ര​േവശനം നേടിയിരുന്നു. കോവിഡ്​ പോസിറ്റിവായ ഒരു പൊലീസുകാരനുമായുണ്ടായ സമ്പർക്കത്തിൽ നിന്നാണ്​ മന്ത്രിക്ക്​ കോവിഡ്​ ബാധിച്ചത്​. മുംബ്ര-കൽവ എം.എൽ.എയാണ്​.

Tags:    
News Summary - Three Army personnel test COVID-19 positive in Baroda -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.