Posted On
date_range Updated On
date_range 119 സീറ്റുകളിൽ വിജയിച്ചു; റിട്ടേണിങ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നില്ല -ആർ.ജെ.ഡി
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ മഹാസഖ്യം വിജയിച്ചുവെന്ന് ആർ.ജെ.ഡി. എന്നാൽ, റിട്ടേണിങ് ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്നും ആർ.ജെ.ഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്റ്റ് ആർ.ജെ.ഡി പുറത്ത് വിട്ടിട്ടുണ്ട്.
വിജയിച്ച സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമീഷൻ അഭിനന്ദിച്ചു. പക്ഷേ സർട്ടിഫിക്കറ്റ് മാത്രം നൽകിയില്ല. ഇത്തരം കൊള്ള ജനാധിപത്യത്തിന് ചേരുന്നതല്ല. 119 സീറ്റ് വിജയിച്ചിട്ടും ടി.വി ചാനലുകളിൽ മഹാസഖ്യം 109 സീറ്റിൽ മാത്രം വിജയിച്ചുവെന്നാണ് കാണിക്കുന്നതെന്നും ആർ.ജെ.ഡി പറഞ്ഞു.
എല്ലാ ഓഫീസുകളേയും സ്വാധീനിക്കാനുള്ള ശ്രമമാണ് നിതീഷ് കുമാർ നടത്തുന്നതെന്നും ആർ.ജെ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.