Posted On
date_range Updated On
date_range പൊലീസ് വേഷം ചമഞ്ഞ് മോഷണം, പ്രതി പിടിയിൽ
മുംബൈ: പൊലീസ് ഉദ്യോഗസ്ഥനായി വേഷമണിഞ്ഞ് മോഷണം നടത്തിയാൾ പിടിയിൽ.
മുംബൈയിലെ അംബിവാലിയിലാണ് സംഭവം. കാബൂളി നൗഷാദ് അലി ജാഫ്രി എന്ന 52 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 45 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈയിൽ മാത്രമല്ല, അഹമ്മദാബാദിലും മഹാരാഷ്ട്രയിലും ഇയാൾ പൊലീസ് ഉദ്യോഗസ്ഥനായി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് .
മേഘ്‌വാദിയിലെ ഒരു കേസിൽ ക്രൈംബ്രാഞ്ച് ഓഫീസറെന്ന പേരിൽ ഇടപെട്ട ജാഫ്രി , പരാതിക്കാരിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ കേസിൽ, ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെന്നും പ്രധാന പ്രതിയായ ജാഫ്രിയെ തിരയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.