Posted On
date_range Updated On
date_range മഹാന്മാരില്ലാത്തതുകൊണ്ട് ‘അവർ’ ബാൽ താക്കറെയേയും തട്ടിയെടുത്തു -ഉദ്ധവ് താക്കറെ
മുംബൈ: ബി.ജെ.പിക്കും കേന്ദ്രനേതൃത്വത്തിനും എതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ. സർദാർ വല്ലഭ് ഭായ് പട്ടേലിനും സുഭാഷ് ചന്ദ്രബോസിനും പിന്നാലെ ‘മുഖ്യ ദേശീയപാർട്ടി’ മഹാരാഷ്ട്രയിൽനിന്ന് തന്റെ പിതാവ് ബാൽ താക്കറെയേയും മോഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം റായിഗഡിലെ ഖേഡിൽ നടന്ന പൊതുയോഗത്തിൽ ആരോപിച്ചു.
ജനങ്ങളെ ആകർഷിക്കുന്ന വ്യക്തിത്വങ്ങൾ പാർട്ടിയിൽ ഇല്ലാത്തതിനാലാണ് അവർ ബാൽ താക്കറെയെ മോഷ്ടിക്കുന്നത്. ബാൽ താക്കറെയുടെ പേരിലല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ജനങ്ങളുടെ വോട്ട് തേടണം -ഉദ്ധവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.