ക്രിസ്​ത്യാനികൾക്കെതിരായ അതിക്രമം: പരാതി അടിയന്തരമായി കേട്ടില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന്​ ചീഫ്​ ജസ്റ്റിസ്​

ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ ഹരജി അടിയന്തരമായി കേട്ടില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന്​ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണ. ബംഗളൂരു ആർച് ബിഷപ് ഡോ. പീറ്റർ മെക്കാഡോയും നാഷനൽ സോളിഡാരിറ്റി ഫോറവും 'ദ ഇവാഞ്ചലിക്കൽ ഫെ​ലോഷിപ്​ ഓഫ്​ ഇന്ത്യയും ചേർന്ന്​ സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന്​ ആവശ്യപ്പെട്ട​പ്പോഴാണ്​ ചീഫ്​ ജസ്റ്റിസ് നിലപാട്​ വ്യക്തമാക്കിയത്​.

​ചൊവ്വാഴ്ച ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ മുമ്പാകെ അഡ്വ. സാൻഭ റൻബോംഗ്​ ആണ്​ ഹരജി ശ്രദ്ധയിൽപെടുത്തിയത്​. ഹരജി കേൾക്കാൻ തീയതി നിശ്ചയിക്കണമെന്ന്​ അഭിഭാഷകൻ ആവശ്യപ്പെട്ട​പ്പോൾ ഹരജിക്ക്​ അടിയന്തര സ്വഭാവമില്ലെന്നും തീയതി നിശ്ചയിക്കില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ പ്രതികരിച്ചു. എന്നാലും ഒരു ബെഞ്ചിന്​ കേസ്​ കൈമാറിയി​ട്ടു​​ണ്ടെന്നും ചീഫ്​ ജസ്റ്റിസ്​ കൂട്ടി​ച്ചേർത്തു.

ക്രിസ്ത്യൻ സമൂഹത്തിനെതിരെ വ്യാപകമായ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തുന്ന സംഘങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും മറ്റ് സംവിധാനങ്ങളും പരാജയമാണെന്ന് ഹരജയിൽ പറയുന്നു.

Tags:    
News Summary - Theres No Urgency Heavens Dont Fall says Supreme Court On Plea To Prevent Attacks Against Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.