വ്യാജ ഏറ്റുമുട്ടൽ: യ​ു.പിയിൽ ‘നാഥുറാം രാജ്​’ എന്ന്​ അഖിലേഷ്​ യാദവ്​

ല​ഖ്​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ രാ​മ​രാ​ജ്യ​ത്തി​ന്​ പ​ക​രം ‘നാ​ഥു​റാം രാ​ജ്​’ ആ​ണ്​ ന​ട​പ്പാ​വു​​ന്ന​തെ​ന്ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്. ക​ഴി​ഞ്ഞ​യാ​ഴ്​​ച വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​​െൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ്​ അ​ഖി​ലേ​ഷി​​െൻറ പ്ര​തി​ക​ര​ണം.

അ​ന​ധി​കൃ​ത മ​ണ​ൽ​വാ​ര​ലി​​െൻറ പേ​രി​ൽ പൊ​ലീ​സ്​ വെ​ടി​വെ​ച്ച​ു​കൊ​ന്ന പു​ഷ്​​പേ​ന്ദ്ര യാ​ദ​വി​​െൻറ വീ​ട്ടി​ലാ​ണ്​ അ​ഖി​ലേ​ഷ്​ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സാ​ന്ത്വ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​യാ​ഴ്​​ച​യാ​ണ്​ പു​ഷ്​​പേ​ന്ദ്ര യാ​ദ​വി​​നെ പൊ​ലീ​സി​​െൻറ പ​ട്രോ​ളി​ങ്​​ പാ​ർ​ട്ടി​ മ​ണ​ൽ​വാ​ര​ൽ ആ​രോ​പി​ച്ച്​ വെ​ടി​വെ​ച്ച്​ കൊ​ന്ന​ത്.

എ​ന്നാ​ൽ, പൊ​ലീ​സി​​ന്​ കൈ​ക്കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​​െൻറ പ്ര​തി​കാ​ര​മാ​യി വെ​ടി​വെ​ച്ച്​ കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പു​ഷ്​​പേ​ന്ദ്ര യാ​ദ​വി​​െൻറ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സ്​ ഓ​ഫി​സ​റെ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന്​ യു​വാ​വ്​ പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ.

അ​തേ​സ​മ​യം, അ​ഖി​ലേ​ഷ്​ യാ​ദ​വി​ന്​ മ​ണ​ൽ മാ​ഫി​യ​യോ​ടു​ള്ള സ്​​നേ​ഹം കൊ​ണ്ടാ​ണ്​ പ്ര​തി​യു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ച്ച​തെ​ന്ന്​ മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്​ സി​ദ്ധാ​ർ​ഥ്നാ​ഥ്​​ സി​ങ്​ ആ​രോ​പി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ്​ അ​ഖി​ലേ​ഷി​നെ ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ തൂ​ത്തെ​റി​ഞ്ഞ​തെ​ന്ന്​ വ്യ​ക്​​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - There is Nathuram Raj in Uttar Pradesh: Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.