Posted On
date_range Updated On
date_range രോഗിയുടെ മകന്റെ കുത്തേറ്റ ഡോക്ടറുടെ നില ഗുരുതരം
ചെന്നൈ: ഗിണ്ടിയിലെ കലൈജ്ഞർ സെന്റിനറി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ, ഡോക്ടർക്ക് കുത്തേറ്റു. ആശുപത്രിയിലെ അർബുദരോഗ വിദഗ്ദ്ധനായ ഡോക്ടർ ബാലാജി ജഗന്നാഥിനാണ് കുത്തേറ്റത്. അമ്മയുടെ ചികിത്സ വൈകിച്ചെന്നാരോപിച്ചാണ് 26കാരനായ വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, പ്രതികളെന്ന് സംശയിക്കുന്ന മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.