ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിവിരുന്നിൽ 'കോർഡേലിയ ഇംപ്രസ' കപ്പൽ ഉടമയെ ചോദ്യം ചെയ്യും

മുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കം അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിവിരുന്നിൽ 'കോർഡേലിയ ഇംപ്രസ' കപ്പൽ ഉടമയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ചോദ്യം ചെയ്യും. കപ്പലിൽ ലഹരി മരുന്ന് എത്തിച്ചത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉടമയെ ചോദ്യം ചെയ്യാൻ എൻ.സി.ബി തീരുമാനിച്ചതെന്നാണ് വിവരം.

അതേസമയം, 'കോർഡേലിയ ഇംപ്രസ' കപ്പലിൽ നിന്ന് മയക്കുമരുന്നുകൾ പിടിച്ചതിന് പിന്നാലെ തങ്ങൾക്ക് സംഭവുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കപ്പലിന്‍റെ നടത്തിപ്പുകാരായ വാട്ടർവെയ്സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാർത്താകുറിപ്പ് ഇറക്കിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി നടത്തുന്ന സ്വകാര്യ പരിപാടിക്ക് വേണ്ടിയാണ് കപ്പൽ ബുക്ക് ചെയ്തതെന്നാണ് വാട്ടർവെയ്സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്‍റും സി.ഇ.ഒയുമായ ജർഗൻ ബെയ്‌ലോം വ്യക്തമാക്കിയത്.

'കോർഡേലിയ ഇംപ്രസ' കപ്പലിന് ലഹരിമരുന്ന് പാർട്ടിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. തങ്ങളോടൊപ്പം യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ആരോഗ്യകരമായ വിനോദം നൽകുന്നതിൽ കോർഡേലിയ ക്രൂയിസ് അങ്ങേയറ്റം ശ്രദ്ധാലുവാണ്. ഈ സംഭവം വിപരീതവും കോർഡേലിയ കപ്പൽ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തിൽ നിന്ന് വിഭിന്നവുമാണ്.

കോർഡേലിയ കപ്പലിലെ സംഭവത്തെ അപലപിക്കുകയും ഭാവിയിൽ സമാനമായ സംഭവങ്ങൾക്കായി തങ്ങളുടെ കപ്പലിനെ അനുവദിക്കുന്നതിൽ നിന്ന് കർശനമായി വിട്ടുനിൽക്കുകയും ചെയ്യും. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിന് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ജർഗൻ ബെയ്‌ലോം വ്യക്തമാക്കി.

മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേ​സി​ൽ ആ​ര്യ​ൻ ഖാ​ൻ അ​ട​ക്കം 16 പേരെ‍യാണ് ഇതുവരെ അ​റ​സ്​​റ്റി​ലാ​യ​ത്. കേസിൽ ഇന്നലെ ഡ​ൽ​ഹി ഇ​വ​ന്‍റ്​ മാ​നേ​ജ്​​മെന്‍റ്​ ക​മ്പ​നി​ ജീവനക്കാരായ നാ​ലു​പേ​ർ അടക്കം ഏ​ഴു​പേ​ർ കൂ​ടി പി​ടി​യി​ലായിട്ടുണ്ട്.

ആര്യന്‍റെ സുഹൃത്ത് അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റ്, മൂ​ൺ​മു​ൺ ധ​മേ​ച്ച, നൂ​പു​ർ സ​തീ​ജ, ഇ​ഷ്​​മീ​ത്​ ഛദ്ദ, ​മോ​ഹ​ക്​ ജ​യ്​​സ്വാ​ൾ, ഗോ​മി​ത്​ ചോ​പ്ര, വി​ക്രാ​ന്ത്​ ചൊ​ക്ക​ർ അടക്കമുള്ളവരാണ്​ ഇ​തു​വ​രെ അ​റ​സ്​​റ്റി​ലാ​യ​ത്. അ​ർ​ബാ​സ്, മൂ​ൺ​മു​ൺ ധ​മേ​ച്ച എ​ന്നി​വ​രി​ൽ നി​ന്ന്​ അ​ഞ്ചും ആ​റും ഗ്രാം ​വീ​തം ച​ര​സ്​ പി​ടി​ച്ച​താ​യാ​ണ്​ എ​ൻ.​സി.​ബി അ​വ​കാ​ശ​പ്പെ​ട്ട​ത്.

​മ​ല​യാ​ളി​യാ​യ ശ്രേ​യ​സ്​ നാ​യ​ർ (23) കൂ​ടാ​തെ അ​ബ്​​ദു​ൽ ഖ​ദീ​ർ ശൈ​ഖ് (30), മ​നീ​ഷ്​ രാ​ജ്​​ഗ​രി​യ (26), അ​വി​ൻ സാ​ഹു (30) എ​ന്നി​വ​രെ​ ചൊ​വ്വാ​ഴ്​​ച മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഈ ​മാ​സം 11 വ​രെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ​ആ​ര്യ​ൻ ഖാ​നെ​യും (23) മ​റ്റു​ള്ള​വ​രേ​യും തി​ങ്ക​ളാ​ഴ്​​ച ത​ന്നെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. 

Tags:    
News Summary - The owner of the ship 'Cordelia Impress' will be questioned at a party involving Aryan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.