Posted On
date_range Updated On
date_range രാജ്യത്ത് 51 പേർക്ക് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 51 പേർക്ക് കോവിഡ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം അറിയിച്ചത്. മൊഡേണ വാക്സിന് രാജ്യത്ത് അംഗീകാരം നൽകി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ആദ്യ വിദേശവാക്സിനാണ് മൊഡേണയെന്നും വി.കെ പോൾ അറിയിച്ചു.
ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശം ഉടൻ പുറത്തിറക്കും. വാക്സിൻ ഗർഭിണികൾക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ വിദേശ വാക്സിനായ മൊഡേണ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയായിരിക്കും ഇറക്കുമതി ചെയ്യുക. 100 പേർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകി നിരീക്ഷിച്ച ശേഷമാവും പൊതുജനങ്ങൾക്ക് വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.