പ്രവീൺ ആൽവ
Posted On
date_range Updated On
date_range വ്യാപാരി കടയിൽ തൂങ്ങി മരിച്ച നിലയിൽ
മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊക്കോട്ട് ജങ്ഷനിൽ തയ്യൽ സാധനങ്ങളുടെ വ്യാപാരി കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണീർതോട്ട താമസിക്കുന്ന സെവന്തിഗുഡ്ഢെ സ്വദേശി പ്രവീൺ ആൽവയാണ്(45) മരിച്ചത്.
ഇന്നു രാവിലെ പ്രവീൺ കട തുറക്കുന്നത് പരിസര വ്യാപാരികൾ കണ്ടിരുന്നു. എന്നാൽ, പുറത്തു വരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
തയ്യൽക്കാർക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന കട എട്ടു വർഷമായി നടത്തിവരുകയായിരുന്നു. സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കുന്നുവെന്ന കുറിപ്പ് മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തിയതായി ഉള്ളാൾ പൊലീസ് പറഞ്ഞു. മരിച്ച പ്രവീണിന് മാതാവും ഭാര്യയും മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.