Posted On
date_range Updated On
date_range ഡൽഹി-ഗോവ രാജധാനി എക്സ്പ്രസ് തുരങ്കത്തിനുള്ളിൽ പാളം തെറ്റി
മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്ക് വന്ന രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 4.15ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് സംഭവം.
ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽനിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിൻ കാർബൂഡ് ടണലിനുള്ളിൽ പാളം തെറ്റുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും മുംബൈയിൽനിന്ന് 325 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതർ പറഞ്ഞു.
തുരങ്കത്തിലുണ്ടായിരുന്ന പാറക്കഷ്ണമാണ് പാളം തെറ്റാൻ കാരണം. രാവിലെ 8.18ന് ചക്രങ്ങൾ പാളത്തിലേക്ക് തിരിച്ച് കയറ്റുകയും 8.45ഓടെ ട്രെയിൻ പുറപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.