Posted On
date_range Updated On
date_range സിലബസിലെ വെട്ടിമാറ്റൽ പ്രതിഫലിക്കുന്നത് ആർ.എസ്.എസ് അജണ്ട- എസ്.ഐ.ഒ
ന്യൂഡൽഹി: ജനാധിപത്യവും വൈവിധ്യവും പോലുള്ള വിഷയങ്ങൾ സിലബസിൽ നിന്നും ഒഴിവാക്കാനുള്ള സി.ബി.എസ്.ഇയുടെ തീരുമാനം സങ്കുചിതവും പക്ഷപാതപരവുമാണെന്ന് എസ്.ഐ.ഒ കുറ്റപ്പെടുത്തി.
ആർ.എസ്.എസിന്റെ ഇടുങ്ങിയതും പക്ഷപാതപരവുമായ അജണ്ടയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. വിദ്യാഭ്യാസത്തിൽ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിഷം കുത്തിവെക്കുന്നതിന്റെ അപകടങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും എസ്.ഐ.ഒ ചൂണ്ടിക്കാട്ടി. 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് സിലബസിലാണ് സി.ബി.എസ്.ഇ കടുംവെട്ട് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.