Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് വാക്സിൻ ഡോസ് 190 കോടി കവിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 190 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12-14 വയസ്സുള്ള 3.01 കോടിയിലധികം കുട്ടികൾക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. 18-59 വയസ്സുള്ളവർക്ക് 9,95,265 കരുതൽ ഡോസുകൾ കൊടുത്തു.
ഏപ്രിൽ 10ന്, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസുകൾ നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പതു മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് എടുക്കാം. കഴിഞ്ഞ വർഷം ജനുവരി 16നാണ് രാജ്യവ്യാപക വാക്സിനേഷൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.