Posted On
date_range Updated On
date_range പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചു സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
മംഗളൂരു: പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചു സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ബെൽത്തങ്ങാടി മഡ്ഢഡുക്കയിൽ അബ്ബാസിന്‍റെ മക്കളായ സഫാൻ (എട്ട്), സിനാൻ (നാല്) എന്നിവരാണ് മരിച്ചത്.
പനിയെ തുടർന്ന് സഹോദരങ്ങളെ ആദ്യം ബെൽത്തങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളുടെ നില വഷളായതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ, മൂത്ത സഹോദരദൻ ചൊവ്വാഴ്ച രാത്രിയും ഇളയ സഹോദരൻ ബുധനാഴ്ച പുലർച്ചെയുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.