ആശ്വാസത്തിൻെറ ദിനങ്ങൾ; രാജ്യത്ത് ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തിൻെറ ആഘാതം കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച 70,421 പുതിയ കോവിഡ് കേസുകളും 3,921 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് തിങ്കാഴ്ച റിപ്പോർട്ട് ചെയ്തത്.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ മുന്നിൽ തമിഴ്നാടാണ്, 14,106. കേരളം (11,584), മഹാരാഷ്ട്ര (10,442) എന്നിങ്ങനെ തൊട്ടുപിറകിലുണ്ട്. രാജ്യത്ത് ഇതുവരെ 2,95,10,410 കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ദൈനംദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ചയായി അഞ്ച് ശതമാനത്തിന് താഴെയാണ്. തിങ്കളാഴ്ച 4.71 ശതമാനമാണ്. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് പല സംസ്ഥാനങ്ങളും ലോക്ഡൗണിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.