Posted On
date_range Updated On
date_range കശ്മീരിലെ പുൽവാമയിൽ ഇമാമിനെ ആക്രമിച്ചു
പുൽവാമ: കശ്മീരിൽ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം. പുൽവാമയിെല പരിഗാം ഗ്രാമത്തിലെ ഹനഫീ പള്ളി ഇമാമിന് നേരെയാണ് ഒരു കൂട്ടം ഭീകരർ വെടിവെപ്പ് നടത്തിയത്. നിരവധി വെടിയുണ്ടകളേറ്റ ഇമാം മുഹമ്മദ് അശ്റഫ് തോകറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറച്ചു ദിവസങ്ങളായി കശ്മീരിൽ വ്യാപകമായ തീവ്രവാദ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഷോപിയാൻ ജില്ലയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥെൻറ മൃതദേഹം ഇന്ന് കുൽഗാമിലെ പരിവാനിൽ നിന്ന് ലഭിച്ചിരുന്നു. ഷോപിയാനിലെ ജാവേദ് അഹ്മദ് ദർ എന്ന പ്രദേശവാസിയെയും അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.