Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുളി ഏരിയയിലെ ഗാലി സോഹാബിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.
ആഗസ്റ്റ് 21ന് കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.